General

കെ.പി.എ .സി ലളിതയെക്കുറിച്ച് ബോളിവുഡ് നടി അതിഥി റാവു പറയുന്നു

മലയാളികളുടെ പ്രിയനടി കെ.പി.എ.സി ലളിത മണിരത്നം ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മണിരത്നത്തിന്‍റെ ‘കാട്ര് വെളിയിടൈ’ എന്ന ചിത്രത്തിലാണ് കെ.പി.എ .സി ലളിത അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്ന ബോളിവുഡ് താരം അതിഥി റാവു കെ.പി.എ .സി ലളിതയെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ്.
കെ.പി.എ .സി ലളിത വളരെ ക്യൂട്ടാണെന്നും കെ.പി.എ.സി ലളിതയുടെ വ്യക്തിത്വം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും അതിഥി പറയുന്നു. കെ.പി.എ.സി ലളിതയുമായി സംസാരിക്കുമ്പോഴുള്ള രസകരമായ സംഭവത്തെക്കുറിച്ചും അതിഥി പറയുന്നു. അതിഥി ഹിന്ദിയിലും കെ.പി.എ .സി ലളിത മലയാളത്തിലുമാണ് സംസാരിക്കുന്നത്. എന്നാലും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മനസിലാകാറുണ്ടെന്നും അതിഥി ചിരിയോടെ പറയുന്നു.

shortlink

Post Your Comments


Back to top button