General

‘ഓര്‍ത്ത്‌ വയ്ക്കൂ ഈ വാക്കുകള്‍’, അതിര് കാക്കുന്ന ജവാനോടും കതിര് കാക്കുന്ന കര്‍ഷകനോടും നമുക്ക് കടപ്പാടുണ്ടാകണം : സലിംകുമാര്‍

സിനിമയ്ക്ക് പുറമേ സാമൂഹികപരമായ വിഷയങ്ങളിലും തന്‍റെതായ നിലപാടുകള്‍ വെട്ടി തുറന്നു പറയാറുള്ള നടനാണ് സലിം കുമാര്‍. കൃഷിയുമായി ബന്ധപ്പെട്ട് സമൂഹത്തിനു ചില നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍.
അതിര് കാക്കുന്ന ജവാനോടും കതിര് കാക്കുന്ന കര്‍ഷകനോടും നമുക്ക് കടപ്പാടുണ്ടാകണമെന്നും പക്ഷേ ഈ രണ്ട് കൂട്ടരോടും നമുക്ക് പുച്ഛമാണെന്നും സലിംകുമാര്‍ പറയുന്നു. വളരെ പ്രസക്തമായ ഇത്തരം വാചകങ്ങളുടെ മൂല്യം നമ്മള്‍ തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്.

സലിംകുമാറിന്‍റെ വാക്കുകള്‍

“കൃഷിക്ക് വേണ്ടത് സബ്സിഡിയല്ല , മാര്‍ക്കറ്റിംഗാണ്. പത്തു തടം ചീരയുണ്ടെങ്കില്‍ അത് സംഭരിച്ചു വില്‍ക്കാന്‍ സൊസൈറ്റി പോലുള്ള സംവിധാനം വേണം. നമുക്ക് കടപ്പടുണ്ടാകേണ്ട രണ്ട് വിഭാഗങ്ങളുണ്ട്. അതിര് കാക്കുന്ന ജവാനും കതിര് കാക്കുന്ന കര്‍ഷകനും. പക്ഷേ രണ്ട് കൂട്ടരോടും നമുക്ക് പുച്ചമാണ്”.

shortlink

Post Your Comments


Back to top button