ബോളിവുഡ് സൂപ്പര്‍ സംവിധായകന് അനുരാഗ് കശ്യപ് ഒരു മലയാള ചിത്രത്തെക്കുറിച്ച് ഫെയിസ്ബുക്കില് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മുഖ്യ വാര്‍ത്തയായി മാറിയിരിക്കുകയാണ്. അനുരാഗിന്റെ ഫെയിസ് ബുക്കിലെ പങ്കുവെയ്ക്കല്‍ വലിയ താരനിര അണിനിരന്ന ബിഗ് ബഡ്ജറ്റ് സിനിമയെക്കുറിച്ചൊന്നുമല്ല. കാഞ്ഞങ്ങാട് രൂപപ്പെട്ട ഒരു കൊച്ചു ചിത്രത്തെക്കുരിച്ചായിരുന്നു അനുരാഗ് കശ്യപിന്റെ പങ്കിടല്‍.
“ലോ ബജറ്റില്‍ നിര്‍മ്മിച്ച ഇന്‍ഡിപെന്‍ഡന്റ് സിനിമ കാണാന്‍ കാത്തിരിക്കുന്നു” എന്നായിരുന്നു അനുരാഗിന്റെ ഫെയിസ്ബുക്ക് കുറിപ്പ്. കാസര്‍ഗോഡ് എന്ന ജില്ലയിലെ കാഞ്ഞങ്ങാട്ടെ പ്രദേശത്തെ വോളിബോള്‍ കളിയെ പ്രമേയമാക്കി പറയുന്ന ഈ കൊച്ചു ചിത്രം ഇതിനോടകം ഏഴ് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചുട്ടുണ്ട്. പാതി മലയാളിയായ സെന്ന ഹെഗ്ഡേയാണ് 0-41 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്. വിതരണക്കാരെ ലഭിക്കാത്തതിനാല്‍ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല.
Post Your Comments