Bollywood

‘കരണ്‍ ജോഹര്‍ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ രണ്ട് താരപുത്രിമാര്‍’

ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മൂത്തമകള്‍ ജാന്‍വിയും സെയിഫ് അലിഖാന്റെ മകള്‍ സാറ അലിഖാനും കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. കരണ്‍ ജോഹറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘സ്റ്റുഡന്റ് ഓഫ് ദി ഇയറി’ന്‍റെ രണ്ടാം ഭാഗത്തിലൂടെയാണ് ഇരുവരുടെയും അരങ്ങേറ്റം. പല സംവിധായകരും ഇവര്‍ക്ക് നേരെത്തെ അവസരം നല്‍കിയെങ്കിലും സിനിമയിലേക്ക് വരാനുള്ള സമയമായിട്ടില്ല എന്ന് പറഞ്ഞു ഇവര്‍ ഒഴിഞ്ഞു മാറുകയാണ്‌ ഉണ്ടായത്. ചിത്രത്തിലെ നായകന്‍ ടൈഗര്‍ ഷറോഫാണ്.
മഹേഷ്‌ ബാബു-മുരുഗദോസ് ചിത്രത്തിലേക്ക് നേരെത്തെ ജാന്‍വിയെ ക്ഷണിച്ചിരുന്നു. പക്ഷേ തന്‍റെ കന്നി ചിത്രം ബോളിവുഡിലായിരിക്കുമെന്ന് പറഞ്ഞു ജാന്‍വി പിന്മാറുകയായിരുന്നു. മികച്ച സംവിധായകനൊപ്പമുള്ള ഇവരുടെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാപ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button