GeneralNEWS

വിവാഹമോചന വാര്‍ത്തയെക്കുറിച്ച് കനിഹ പ്രതികരിക്കുന്നു

താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കെതിരെ തെന്നിന്ത്യന്‍ നടി കനിഹ. വാര്‍ത്ത‍ അടിസ്ഥാന രഹിതമാണെന്നും താന്‍ ഇപ്പോഴും ഭര്‍ത്താവ് ശ്യാമുമായി പ്രണയത്തിലാണെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

എട്ടുവര്‍ഷം മുന്‍പത്തെ പോലെ ഇപ്പോഴും ഞങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണ്. അഞ്ച് വയസ്സുള്ള മകനൊപ്പം സന്തോഷകരമായ കുടുംബം നയിക്കുകയാണ് ഞങ്ങള്‍. എല്ലാവരും ഇത് ഇവിടെ അവസാനിപ്പിക്കൂ. ഞാന്‍ ഏതൊരാളെപ്പോലെയും സ്നേഹത്തില്‍ വിശ്വസിക്കുന്നു. അതെ, ഞാന്‍ ഇപ്പോഴും ശ്യാമുമായി പ്രണയത്തിലാണ് കനിഹ പറഞ്ഞു. എല്ലാവര്‍ക്കും മനോഹരമായ വാരാന്ത്യം നേര്‍ന്നുകൊണ്ടാണ് കനിഹ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന ചിത്രവും കനിഹ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

2008 ലാണ് യുഎസ് ബെയ്‌സ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനും കനിഹയും വിവാഹിതരായത്.

shortlink

Post Your Comments


Back to top button