കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ജയസൂര്യ ചിത്രം ‘ഇടി’ ലൈവ് സ്ട്രീമിംഗിലൂടെ ഫെസ്ബുക്കില്‍ അപ് ലോഡ് ചെയ്തതായി പരാതി. ‘കാസര്‍ഗോട്ടെ ചെക്കന്’ എന്ന ഫെയിസ്ബുക്ക് പേജ് വഴിയാണ് ഇടി ചോര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് ചിത്രം ഫെയിസ്ബുക്കില് അപ് ലോഡ് ചെയ്തത്. ഇരുപതിനായിരത്തിലേറെ പേര് ഫെയിസ്ബുക്കിലൂടെ സിനിമ കണ്ടതായി സംവിധായകന് സാജിദ് യാഹിയ പറയുന്നു. ഇന്നലെ രാവിലെ തന്നെ ചോര്‍ത്തിയ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആന്റി പൈറസി സെല്ലിനെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
Post Your Comments