Uncategorized

ആള്‍ക്കൂട്ടത്തിലൊരു സിനിമാ താരം

‘അവരുടെ രാവുകള്‍’ എന്ന പുതിയ സിനിമയില്‍ പുതിയൊരു ഗെറ്റപ്പിലാണ് യുവതാരം ഉണ്ണിമുകുന്ദന്‍റെ വരവ്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലായാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ ഉണ്ണിമുകുന്ദന്‍ എറണാകുളം സൗത്ത് കെഎസ്‍ആർടിസി ബസ് സ്റ്റാൻഡിൽ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലായില്ല ഇത് യുവനടന്‍ ഉണ്ണി മുകുന്ദനാണെന്നുള്ള കാര്യം. ആള്‍ക്കൂട്ടത്തിലേക്കുള്ള ഉണ്ണിയുടെ ഈ രംഗപ്രവേശം രസകരമായ ചിത്രീകരണ കാഴ്ചയായിരുന്നു. ഫിലിസ് & മങ്കി പെന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവരുടെ രാവുകള്‍’. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button