ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ സൂര്യ പുത്രിക്ക്’ എന്ന ചിത്രം ഓര്‍മയില്ലേ? ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് അമല. മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചു വരവിനായി ഒരുങ്ങുകയാണ് പഴയ സൂര്യപുത്രി. ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘കെയര്‍ ഓഫ് സൈറാബാനു’ എന്ന ചിത്രത്തിലൂടെയാണ് അമലയുടെ മടങ്ങി വരവ്. മഞ്ജു വാര്യരാണ് ‘സൈറാബാനു’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആനി ജോണ്‍ തറവാടി’ എന്ന അഭിഭാഷകയുടെ വേഷത്തിലാണ് അമല വരുന്നത്. തിരിച്ചു വരവില്‍ വളരെ സന്തോഷവതിയാണെന്നും മഞ്ജു വാര്യര്‍ക്കൊപ്പമുള്ള അഭിനയം മൂഹൂര്ത്തങ്ങള്ക്കായി കാത്തിരിക്കുന്നുവെന്നും അമല പറയുന്നു. കേരളത്തിന് നൊമ്പരമായി മാറിയ ഒരു സംഭവത്തിന്റെ പച്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അബിയുടെ മകന് ഷെയിന്‍ നിഗമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത് ബിബിന്‍ ചന്ദ്രനാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ അമലക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യരും പറയുന്നു.
Post Your Comments