Uncategorized

രക്തസാക്ഷി പരാമര്‍ശം ‘എന്ത് നുണയാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കണം’ പ്രമുഖ രാഷ്ട്രീയ നേതാവിനോട് ശ്രീനിവാസന്‍

ശ്രീനിവസന്‍ മുന്‍പ് നടത്തിയ രക്തസാക്ഷി പരമാര്‍ശം സമൂഹ മാധ്യമങ്ങളിലടക്കം വളരെ വലിയ ചര്‍ച്ചയായിരുന്നു. ശ്രീനിവാസന്‍റെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. കുമ്പളങ്ങ കട്ടവന്റെ പുറത്തു പാടുണ്ടെന്ന പഴമൊഴിയാണ് തനിക്കു ഓര്‍മ വരുന്നതെന്നയിരുന്നു കോടിയേരിയുടെ അഭിപ്രായം കേട്ട ശ്രീനിവാസന്‍റെ പ്രതികരണം.

ശ്രീനിവാസന്‍റെ വാക്കുകള്‍

അഴീക്കോടൻ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായതു നാടിനുവേണ്ടിയാണെന്നാണു കോടിയേരി പറയുന്നത്. എന്റെ ആരോപണത്തിനു മറുപടി പറയാൻ അവരെയാണു അദ്ദേഹത്തിനു കൂട്ടുപിടിക്കേണ്ടിവന്നത്. ഞാൻ പറയുന്നതും അതാണ്. പണ്ടു നാടിനുവേണ്ടി മരിച്ചവരാണെങ്കിൽ ഇന്നു നേതാക്കളുടെ നിലനിൽപ്പിനുവേണ്ടി രക്തസാക്ഷികളെ ഉൽപ്പാദിപ്പിക്കുകയാണന്ന അഭിപ്രായം ഞാൻ ആവർത്തിക്കുകയാണ്. എന്റെ ലേഖനത്തിൽ ഒരു പാർട്ടിയുടെ പേരും പറഞ്ഞിരുന്നില്ല. അപ്പോൾ സിപിഎം മാത്രം പറയുന്നതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. മൂന്നു ചോദ്യമാണു ഞാൻ അന്നും ഉന്നയിച്ചത്. (ഒന്ന്) എന്തുകൊണ്ടു നേതാക്കളുടെ കുടുംബത്തിൽ രക്തസാക്ഷികൾ ഉണ്ടാകുന്നില്ല. (രണ്ട്) നേതാക്കൾ ഉണ്ടാക്കുമെന്നു പറയുന്ന പ്രതിരോധ സായുധ സേനയിൽ അവരുടെ മക്കൾ ഉണ്ടാകുമോ. (മൂന്ന്) നേതാക്കൾ അവരുടെ കുടുംബങ്ങളുടെ ധവള പത്രം ഇറക്കുമോ. ഇതു എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും ചോദിക്കുന്നതാണ്. അതിനു നിറമില്ല. ഞാൻ നുണ പ്രചരിപ്പിക്കുകയാണെന്നു പറയുന്ന കോടിയേരി ആദ്യം ചെയ്യേണ്ടതു എന്തു നുണയാണ് പറഞ്ഞതെന്നു വ്യക്തമാക്കണം.

shortlink

Related Articles

Post Your Comments


Back to top button