General

‘ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തിക്കയറിയിട്ടും വേദന കടിച്ചമര്‍ത്തി ജഗതി അഭിനയിച്ചു’  കിലുക്കത്തിലെ നിച്ഛലിനെ കുറിച്ച് പ്രിയദര്‍ശന്‍

മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ‘കിലുക്ക’ത്തിലെ നിച്ഛല്‍. മോഹന്‍ലാലും, ജഗതിയും രേവതിയും ഒന്നിച്ചുള്ള രംഗങ്ങളെല്ലാം പ്രേക്ഷകന് പൊട്ടിച്ചിരിയുടെ ആഘോഷം സമ്മാനിച്ചു. ‘കിലുക്കം’ എന്ന സിനിമയുടെ സെറ്റില്‍വെച്ചു ജഗതിക്കുണ്ടായ ഒരു അപകടത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ‘കിലുക്ക’ത്തിന്‍റെ സൂത്രധാരനായ പ്രിയദര്‍ശന്‍. രേവതിയുടെ കഥാപാത്രം വഴക്ക് കൂടി നിച്ഛലിനെ കല്ലെറിയുന്ന ഒരു രംഗമുണ്ട് സിനിമയില്‍. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടുപിന്നില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീർത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് എന്ന നടന് സിനിമയോട് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Post Your Comments


Back to top button