Short Films

‘ഇത് കാണാതെ പോകരുത്’ മഞ്ജു വാര്യര്‍ പറയുന്നതൊന്ന് ശ്രദ്ധിക്കൂ

സമൂഹത്തിന് സന്ദേശവുമായി എത്തുന്ന ‘ഫ്രീഡം ഫ്രം ഫിയര്‍’ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. ബലാല്‍സംഗത്തിന് ഇരയാകുന്നവര്‍ക്ക് അതിന്‍റെ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കനാവുമെന്നും സാധാരണ ജീവിതം അവര്‍ക്ക് നയിക്കാനാകും എന്നുള്ള സന്ദേശമാണ് ഹ്രസ്വ ചിത്രം നല്‍കുന്നത്. സന്ദേശവുമായി നമുക്ക് മുന്നില്‍ എത്തുന്നതാകട്ടെ മഞ്ജു വാര്യരും. പീഡനത്തിനിരയാകേണ്ടി വരുന്ന അജിത എന്ന ബാങ്ക് ജീവനക്കാരി പിന്നീടു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതില്‍ നിന്ന് കരകയറാന്‍ അവര്‍ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജര്‍ അവരെ സഹായിക്കുന്നതുമാണ് ഹ്രസ്വ ചിത്രത്തിന്‍റെ പ്രമേയം. ബോധിനി മെട്രോപോളിസ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ബോധിനി’ എന്ന സന്നദ്ധ സംഘടനയാണ് ഹ്രസ്വ ചിത്രത്തിനു പിന്നില്‍.

shortlink

Post Your Comments


Back to top button