![](/movie/wp-content/uploads/2016/08/anju-.jpg)
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സീരിയല്‍ നടി അഞ്ജു അരവിന്ദിന്റെ പേരും വലിച്ചിഴക്കപ്പെട്ടിരുന്നു. അതിനുള്ള തക്കതായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സീരിയല്‍ താരം അഞ്ജു അരവിന്ദ്.
മണിച്ചേട്ടനുമായി നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹം അവസാനം ചെയ്ത സ്റ്റേജ് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. കൊച്ചിയില്‍ ഞാന്‍ ഒരു ഫ്ലാറ്റ് വാങ്ങിച്ചിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ഫ്ലാറ്റിന്റെ ലോണ്‍ അടക്കാന്‍ ബുദ്ധിമുട്ടി. ആ സമയത്ത് ഓസ്ട്രേലിയയില്‍ വച്ചൊരു സ്റ്റേജ് ഷോയുണ്ടായിരുന്നു. ആ പരിപാടിക്കിടയില്‍ വച്ചാണ് ഞാന്‍ എന്റെ സങ്കടങ്ങള്‍ അദ്ദേഹത്തോട് പറയുന്നത്. പിന്നീടു വന്ന ഷോകളില്‍ അദ്ദേഹം എനിക്ക് അവസരം നല്കി. ഈ കാര്യത്തില്‍ മറച്ചു വയ്ക്കാനായി യാതൊന്നും തന്നെയില്ല. ഒരുമിച്ച് കുറച്ചു സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പ് ഇറങ്ങുന്ന നാടാണ് കേരളമെന്നും അഞ്ജു അരവിന്ദ് പരിഹസിച്ചു. ഞങ്ങള്‍ ഒന്നിച്ചാണ് അക്ഷരമെന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
Post Your Comments