GeneralNEWS

മരുഭൂമിയിലെ ആന നാളെ മുതല്‍: വിശേഷങ്ങളുമായി ഛായാഗ്രഹകന്‍

അമൃത രാമചന്ദ്രന്‍

അടി കപ്യാരെ കൂട്ടമണി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ ചായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഏറ്റവും പുതിയ ചിത്രമാണ് മരുഭൂമിയിലെ ആന. ഒരു മുഴുനീള എന്റെർറ്റൈനെർ ആയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് കൂടിയായ ശ്രീ ഡേവിഡ് കാച്ചപ്പിള്ളിയാണ്. നാളെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിലെ അനുഭവങ്ങളെ കുറിച്ചും ചിത്രീകരണ സമയത്തെ വെല്ലുവിളികളെ കുറിച്ചും മനസ് തുറക്കുകയാണ് അദ്ദേഹം…

*മരുഭൂമിയിലെ ആന എന്ന ചിത്രത്തിനെ പറ്റി ?

ഒരു മുഴുനീള ഫാമിലി എന്റർറ്റൈനെർ അന്ന് മരുഭൂമിയിലെ ആന. പ്രേക്ഷകർ കാണാൻ ഇഷ്ടപെട്ടുന്ന ഒരു ബിജു മേനോനാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എല്ലാത്തരം ആളുകൾക്കും ഇഷ്ടപെടുന്ന ഒരു സിനിമ തന്നെ ആയിരിക്കും മരുഭൂമിയിലെ ആന.

* ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവങ്ങൾ?

ചിത്രത്തിലെ കുറെയേറെ ഭാഗങ്ങൾ ഖത്തറിൽ ആണ് ചിത്രീകരിച്ചത് . അവിടെ വെച്ച് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. അവിചാരിതമായി ആ പുലി ഇറങ്ങിയതുമായി ബന്ധപെട്ടു കുറച്ച പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുകയുണ്ടായി. പക്ഷെ നാട്ടിലെ ചിത്രീകരണം ഞാൻ വളരെ ആസ്വദിച്ചാണ് ചെയ്തത് .

* വിവാദങ്ങൾ സിനിമയ്ക്ക് ഗുണം ചെയ്യും എന്ന് കരുതുന്നുണ്ടോ?

സിനിമയുമായി ബന്ധപെട്ടു ഉണ്ടായ ഒരു വിവാദം ആ പുലി റോഡിൽ ഇറങ്ങിയത് തന്നെയാണ്. ഒരു അറബിയുടെ പേടി ആയിരുന്നു ആ പുലി പക്ഷെ അത് പുറത്തു ഇറങ്ങിയത് അവിടത്തെ അനിമൽ റൈസുമായി ബന്ധപെട്ടു കുറച്ച പ്രശ്നങ്ങൾ ഉണ്ടാക്കി. അത് സോഷ്യൽ മീഡിയയിലൊക്കെ വൈറൽ ആകുകയും ഒരുപാടു ചർച്ചയാവുകയും ചെയ്തു.ഞങ്ങൾ തുടക്കത്തിൽ ആ പുലിയെ സിനിമയ്ക്കായാണ് ഉപയോഗിക്കുന്നത് എന്നൊന്നും പറയാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ സംഭവങ്ങൾ ഇങ്ങനെയൊക്കെ ആയപ്പോൾ അതിനെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കുകയറുന്നു.

*ഒരു ഛായാഗ്രാഹകൻ എന്നതിൽ കവിഞ്ഞു താങ്കൾക്ക് ഇ ചിത്രത്തിൽ ഉണ്ടായിരുന്നു ഒരു ഇൻവോൾവ്മെന്റ് എന്തായിരുന്നു?

സിനിമയുടെ തിരക്കഥ തയ്യാറാകുന്നത് മുതൽ ഞാൻ ഈ ച്ചിത്രത്തിനൊപ്പം ഉണ്ട്. ഞങ്ങളുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയുടെ ആണ് ഇ ചിത്രം. മികച്ച രീതിയിൽ സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. വി കെ പി എന്ന ഒരു സംവിധായകനെക്കാളുപരി അദ്ദേഹം ഒരു മികച്ച ടെക്‌നിഷ്യൻ കൂടെയാണ്. അദ്ദേഹത്തോടൊപ്പം ഒരു സ്വതന്ത്ര ഛായാഗ്രഹങ്ങൾ ആയി ഞാൻ ആദ്യമായി പ്രവർത്തിക്കുന്ന സിനിമ കൂടെയാണ് മരുഭൂമിയിലെ ആന, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്യ ഭാഗ്യം തന്നെയാണ്.

*പ്രേക്ഷകരോട്…?

മരുഭൂമിയിലെ ആന 100% ഫാമിലി എന്റെർറ്റൈനെർ തന്നെ ആയിരിക്കും. എല്ലാരും തിയേറ്ററിൽ തന്നെ പോയി സിനിമ കാണുക… പ്രോത്സഹിപിക്കുക..

DVU

shortlink

Related Articles

Post Your Comments


Back to top button