തനിക്കു ഏറ്റവും പ്രിയപ്പെട്ട വീടുകളില്‍ ഒന്നാണ് മദ്രാസിലെ ലാലേട്ടന്റെ വീടെന്ന് നടനും, അവതാരകനും, മിമിക്രി താരവുമൊക്കെയായ രമേശ് പിഷാരടി പറയുന്നു.
പിഷാരടിയുടെ വാക്കുകള്‍
ലാലേട്ടന്റെ മദ്രാസിലെ വീടെനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ പ്രിയപ്പെട്ട വീടുകളില്‍ ഒന്നാണത്.
അതിന്റെ ടെറസ്സിനു മുന്നില്‍ ഇരുന്നു നോക്കിയാല്‍ കടല്‍ കാണാം. ഭാവിയിലൊരു കിടിലൻ വീട് ഞാനും വയ്ക്കുന്നുണ്ട്. തീർത്തും ഒറ്റപ്പെട്ടൊരു പ്രദേശത്തായിരിക്കും വീട് വയ്ക്കുക. നമ്മൾ എത്ര ഉച്ചത്തിൽ ബഹളം വച്ചാലും ചുറ്റുമുള്ള ആരും ചോദ്യം ചെയ്യാൻ വരരുത്. കൂട്ടുകാർക്ക് എളുപ്പത്തിലൊന്നും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായാൽ അത്രയും നല്ലത്. നാട്ടിലെപ്പോലെ ലുങ്കിയുടുത്ത് റോഡിൽക്കൂടി ഫ്രീയായി നടക്കാൻ പറ്റണം പിഷാരടി പറയുന്നു.
Post Your Comments