Kollywood

രജനീകാന്ത് രാധിക ആപ്തെയോട് തുറന്നു പറഞ്ഞ സത്യം

‘കബാലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായിക രാധിക ആപ്തെ റീ ടേക്കുകള്‍ എടുക്കുന്നതില്‍ വിഷമിച്ചു നിന്നപ്പോള്‍ രജനീകാന്ത് തന്നിലെ അഭിനയ പോരായ്മയെ കുറിച്ച് രാധികയോട് പറയുകയുണ്ടായി. സെന്റിമെന്‍സ് അഭിനയത്തില്‍ ഞാന്‍ വളരെ പിറകോട്ടാണെന്നും നിങ്ങളുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാനാണ് പരിഭ്രമിക്കേണ്ടതെന്നും സ്റ്റയില്‍ മന്നന്‍ പറഞ്ഞു. രജനീകാന്തിന്റെ വാക്കുകള്‍ കേട്ട് രാധികയ്ക്ക് ഞെട്ടലാണ് ഉണ്ടായത്. ഇന്ത്യയില്‍ ഇത്രയധികം ആരാധകരുള്ള ഒരു നടന്‍ തന്‍റെ അഭിനയ പരിമിധികളെ കുറിച്ചു സംസാരിച്ചപ്പോള്‍ രാധിക ശരിക്കും ഞെട്ടി.

രാധിക ആപ്തെയുടെ വാക്കുകള്‍

ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനായി രാധിക ആപ്തെക്ക് ഒരുപാടു റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. എന്‍റെ വെപ്രാളം കണ്ടു നിന്ന രജനി സാര്‍ എന്നെ സമാധാനിപ്പിക്കാനായി അടുത്ത് വന്നിട്ട് പറഞ്ഞു സെന്റിമെന്‍സ് അഭിനയത്തില്‍ ഞാനും കുറച്ചു വീക്കാണ്. ഞാന്‍ നിങ്ങളുടെ സിനിമകള്‍ കാണാറുണ്ടെന്നും സത്യത്തില്‍ നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഞാനാണ് പേടിക്കേണ്ടതെന്നുമാണ് രജനി സാര്‍ പറഞ്ഞത്. അത്രത്തോളം എളിമയോടെയാണ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button