തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാണ ദഗുപതി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമൊത്ത് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗത്തിലൂടെയാണ് റാണ മലയാളത്തിലെത്തുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് റാണയിപ്പോള്‍. കീര്‍ത്തി ചക്രയുടെ രണ്ടാം ഭാഗത്തില്‍ ആര്‍മി ഉദ്യോഗസ്ഥനായാണ് റാണ വേഷമിടുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുമായാണ് മോഹന്‍ലാലിന്റെ വരവ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments