ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദഷ്യാന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് ഋഷി കപൂര്‍ രംഗത്ത്. സൂപ്പര്‍ മോഡലിന്റെ വസ്ത്രധാരണത്തെ സവാള നിറച്ച ചാക്കിനോടാണ് ഋഷി കപൂര്‍ ഉപമിച്ചിരിക്കുന്നത്. പ്രചോദനം എവിടെ നിന്നു വേണമെങ്കിലും വരാം എന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം അദ്ദേഹം എഴുതിയ അടിക്കുറിപ്പ്. കര്ദഷ്യാന്റെയും, സവാള ചാക്കിന്റെയും ഫോട്ടോകള്‍ ഒരുമിച്ച് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഋഷി കപൂറിന്റെ ഇത്തരം തമാശകള്‍ ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും പരിധി കടക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്വിറ്ററില്‍ താന്‍ ഓരോന്ന് കുറിക്കുന്നത് തമാശയോടെയാണെന്നും ഇത്തരം തമാശകള്‍ ഇഷ്ടമല്ലാത്തവര്‍ അതൊന്നും ശ്രദ്ധിക്കാതെ പിന്മാറി പോകണമെന്നും ഋഷി കപൂര്‍ പറയുന്നു.
Post Your Comments