സാമൂഹികപരമായ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള നടനാണ് ജയസൂര്യ. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥ വരുത്തിവെക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വളരെ ബോധവാനായ അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്.
ജയസൂര്യയുടെ സന്ദേശം വായിക്കാം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്, സാറിനെ അന്ന് നേരിട്ട് കണ്ടപ്പോൾ പറയാൻ പറ്റാതിരുന്ന ഒരു കാര്യമാണ്. ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടി വന്നത്. ഇന്ന് രാവിലെ പുറത്തിറങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ റോഡിലേക്ക് വീണ് അവന്റെ കൈ ഒടിയുന്ന കാഴ്ച എനിക്ക് കാണുവാൻ സാധിച്ചു. അവന്റെ തലയിൽ ഹെൽമെറ്റും ഉണ്ടായിരുന്നു. സാർ, ഞങ്ങൾക്ക് വേണ്ട അടിസ്ഥാനപരമായ കാര്യം റോഡുകളുടെ ശോചനീയാവസ്ഥ മാറ്റി തരണമെന്നത് മാത്രമാണ്.
ആളുകൾ വീട്ടിലെത്തുന്നതു തന്നെ മണിക്കൂറുകൾക്ക് ശേഷമാണ്. എത്രപേരാണ് റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത്. സാറിന് ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ തീർച്ചയായും ഇതിന് ഉടൻ തന്നെ പരിഹാരം കാണണമെന്ന് അറിയിച്ച് കൊള്ളുന്നു. നന്ദി….
Post Your Comments