ഒരു മലയാള നടന്‍ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാണ് ഡബ്ബിംഗ് സമയത്തുണ്ടാകുന്ന പ്രശ്നം.
തെലുങ്ക് ഭാഷ മനോഹരമായി പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിന്‍റെ പ്രിയനടന്‍ ജയറാമും ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഡബ്ബിംഗ് അനുഭവം പങ്കിടുകയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഈ കാര്യം പങ്കുവെച്ചത്.
ജി. അശോക് സംവിധാനം ചെയ്യുന്ന ‘ഭാഗ്മതി’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് ജയറാം ഇപ്പോള്‍. ചിത്രത്തില്‍ കേന്ദ്ര മന്ത്രിയുടെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടും മൂന്നും പേജുള്ള ഡയലോഗ് കണ്ടപ്പോള്‍ തനിക്ക് ഇത് ഡബ്ബ് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിരുന്നില്ലെന്നും ജയറാം പറയുന്നു. മലയാളത്തിലെ പോലെ തെലുങ്കില്‍ പ്രോംപ്റ്റിങ് ഉണ്ടാകാറില്ല. പക്ഷേ ഡയലോഗുകള്‍ കണ്ടപ്പോള്‍ പ്രോംപ്റ്റിങ് വേണമെന്ന് തോന്നി. അത്കൊണ്ട് സംവിധായകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.പക്ഷേ സംവിധായകന്‍ പ്രോംപ്റ്റിങ് നിരസിക്കുകയാണ് ഉണ്ടായത്. സംവിധായകനും ഛായാഗ്രാഹകനും തന്ന പ്രോത്സാഹനമാണ് ഡബ്ബ് ചെയ്യാന്‍ തനിക്ക് പ്രചോദനമായതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
Post Your Comments