നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നിര്‍മ്മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍മാനുമായ പഹ്ലജ് നിഹലാനി. പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിന് വേണ്ടി ഇനി മുതല്‍ ചിത്രങ്ങള്‍ക്ക് ക്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യൂ സര്‍ട്ടിഫിക്കറ്റ് സിനിമയുടെ നിലവാരത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം സിനിമകള്‍ കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്നു കാണാന്‍ പറ്റുന്നവയാണ് സമൂഹത്തിന് നല്ല സന്ദേശം നല്‍കാനും ഇത്തരം ചിത്രങ്ങള്‍ക്ക് കഴിയുമെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു.
Post Your Comments