Kollywood

കാര്‍ത്തിയെ പ്രണയിക്കാന്‍ ബോളിവുഡ് നടി

മണിരത്നം ഒരുക്കുന്ന പുതിയ പ്രണയ ചിത്രമാണ് ‘കാട്ര് വെളിയിടൈ’. തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയും ബോളിവുഡ് നടി അതിഥി റാവുമാണ് മണിരത്നം ചിത്രത്തില്‍ പ്രണയിക്കാന്‍ തയ്യാറെടുക്കുന്നത്.

പ്രണയ ചിത്രങ്ങളുടെ സുല്‍ത്താനായ മണിരത്നം മറ്റൊരു പ്രണയാനുഭവം പ്രേക്ഷരിലേക്ക് പകര്‍ത്താന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒരു പൈലറ്റിന്‍റെ വേഷത്തിലാണ് കാര്‍ത്തി അഭിനയിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് നായികയുടെ വരവ്. ചികിത്സയുടെ ഭാഗമായി അതിഥി ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാര്‍ത്തി എത്തുകയും പരിചയപ്പെടുകയും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ഊട്ടിയില്‍ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തികരിച്ചു.

shortlink

Post Your Comments


Back to top button