Uncategorized

‘നഗ്‌നതാപ്രദര്‍ശനം ഒഴിവാക്കാതെ തന്നെ ചിത്രത്തിന് പ്രദര്‍ശനാനുമതി’

അംഗപരിമിതനായ സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത ‘കഥകളി’ എന്ന ചിത്രത്തില്‍ നഗ്‌നതാപ്രദര്‍ശനം ഉണ്ടെന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിന് അനുകൂലമായ ഒരു വിധി വന്നിരിക്കുകയാണ്. നഗ്‌നതാപ്രദര്‍ശനം ഒഴിവാക്കാതെ തന്നെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ‘എ’ സര്‍ട്ടിഫിക്കറ്റോടു കൂടിയായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ അവസാന ഭാഗത്തെ വിവാദ രംഗം ഒഴിവാക്കിയിട്ടില്ല. സിനിമയിലെ നായകന്‍ ബിനോയ് നമ്പാല ‘കഥകളി’ വസ്ത്രങ്ങള്‍ പുഴക്കരയില്‍ അഴിച്ചുവെച്ച് നഗ്‌നനായി പുഴയിലേക്ക് ഇറങ്ങിപ്പോകുന്നതാണ് അവസാനരംഗം. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കാതെ സെന്‍സര്‍ ബോര്‍ഡ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button