
അമേരിക്കന്‍ ഗവേഷകയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബോളിവുഡ് സംവിധായകന് മഹ്മൂദ് ഫാറൂഖിയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത് .
2015 മാര്‍ച്ചില്‍ കൊളംബിയ യൂണിവേഴ്സ്റ്റിയില് നിന്നും ഗവേഷണത്തിനായി ഇന്ത്യയില്‍ എത്തിയ 35കാരിയെ ഫാറൂഖി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫാറൂഖി അറസ്റ്റിലായി. 2010ല്‍ പുറത്തിറങ്ങിയ അമീര്ഖാന് ചിത്രം പീപ്പിലി ലൈവിന്റെ സഹസംവിധായകനാണ് മഹ്മുദ്.
2015 മാര്‍ച്ച് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Post Your Comments