ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേഷിച്ച കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. അഞ്ജലിയുടെ മോശം തിരക്കഥയാണ് ചിത്രം ഉപേക്ഷിക്കേണ്ടി വരാനുണ്ടായ കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തനിക്ക് ഇഷ്ടമാകാത്ത തിരക്കഥയില്‍ വര്‍ക്ക് ചെയ്യാന്‍ താല്പര്യമില്ലായെന്ന് പ്രതാപ് പോത്തന് വ്യക്തമാക്കിയിരുന്നു. അഞ്ജലി തന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല എന്നും പ്രതാപ് പോത്തന് ആരോപിച്ചിരുന്നു. തന്റെ ഒരു വര്‍ഷം അഞ്ജലി നഷ്ടപ്പെടുത്തിയെന്നും പ്രതാപ് പോത്തന് പറഞ്ഞിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് അഞ്ജലി മേനോനും ഇപ്പോള്‍ തക്കതായ മറുപടി നല്‍കിയിരിക്കുകയാണ്. ഇത് വലിയൊരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കള്ള പ്രചരണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്കരിക്കാൻ തനിക്ക് തീരെ താല്പര്യമില്ലായെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
Post Your Comments