ബാല പീഡനങ്ങള്‍ക്കും, ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കുമൊക്കെ താന്‍ ഇരയായിട്ടുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് നടി പാര്‍വതി.
വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന് എംഎല്‍എ യുടെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പാര്‍വ്വതി തനിക്ക് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ബാലപീഡനത്തിനും, ഓൺലൈൻ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയിൽ നിരവധി സംഘർഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് പാര്‍വതി പറയുന്നു. ഗൗരവമേറിയ ചിന്തകളും അനുഭവങ്ങളും പാര്‍വതി സദസ്സിന് പകര്‍ന്നു നല്കി.
പാര്‍വതിയുടെ വാക്കുകള്‍
“ജാഗ്രത എന്ന വാക്കിന് അര്‍ത്ഥം സൂക്ഷിക്കുക എന്നത് മാത്രമല്ല. അവബോധം ഉണ്ടാകുക എന്നത് കൂടെയാണ് ജാഗ്രതയുടെ അര്‍ത്ഥം. വേദിയില്‍ പ്രമുഖര്‍ സംസാരിക്കുമ്പോള്‍ പലരും ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടു. നോക്കൂ, വിദ്യാഭ്യാസം മാത്രം പോര. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുക എന്നത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസത്തെക്കാള്‍ വലുത് അവരില്‍ നിന്ന് നമുക്ക് കിട്ടും”
Post Your Comments