അവതരണത്തിലെ പുതുമയും ആഖ്യാനരീതിയുംകൊണ്ട് മലയാളചലച്ചിത്ര രംഗത്ത് ചുരുക്കം ചില ചിത്രങ്ങളോടെതന്നെ പ്രശസ്തിയാർജിച്ച സംവിധായകനാണ് രാജൻ എന്നറിയപ്പെട്ടിരുന്ന രാജൻശങ്കരാടി. .കോളേജ് വിദ്യാഭ്യാസകാലം വരെ കായികരംഗങ്ങളിൽ തിളങ്ങിനിന്നിരുന്ന രാജൻ സംസ്ഥാന അത്ലറ്റിക് മീറ്റിലടക്കം സ്വർണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട് . സെയിൽസ് എക്സിക്യൂട്ടീവ് ആയി മദ്രാസിലെത്തിയ രാജൻ സിനിമയിലേക്ക് തിരിയുന്നത് അവിചാരിതമായാണ് .ബാലചന്ദ്രൻ എന്ന സുഹൃത്തുമായുള്ള പരിചയം അദ്ദേഹത്തെ സിനിമാലോകത്തേക്ക് എത്തിക്കുകയായിരുന്നു .
ബാലചന്ദ്രമേനോന്റെ ‘ആരാന്റെമുല്ല കൊച്ചുമുല്ല ‘യിൽ തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടർആയി പ്രവർത്തിച്ചിട്ടുണ്ട് .1985 ലെ ‘ഗുരുജി ഒരു വാക്ക് ‘എന്ന ആദ്യ സിനിമ സംവിധാന സംരഭത്തിലൂടെ രാജൻശങ്കരാടി മലയാള ചലച്ചിത്രരംഗത്തു ശ്രേദ്ധേയനായിത്തീരുകയായിരുന്നു .സംവിധാനമേഖലയിൽ മാത്രമല്ല അഭിനയമേഖലയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട് .മുഖം ,ആഗസ്ത് ഒന്ന് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ അഭിനയ പാഠവം വ്യക്തമാണ് .
വിജിതമ്പി ,സിബിമലയിൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള രാജൻശങ്കരാടി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ ധ്രുവം ,കൗരവർ തുടങ്ങിയവയിലും അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments