BollywoodGeneral

‘മാധ്യമ പ്രവര്‍ത്തകന് നേരെ ജോണ്‍ എബ്രഹാം’

ബോളിവുഡ് താരം ജോണ്‍ എബ്രഹാം മാധ്യമ പ്രവര്‍ത്തകനോടു ദേഷ്യപ്പെട്ട വാര്‍ത്തയിപ്പോള്‍ ബോളിവുഡില്‍ ചൂട് പിടിക്കുകയാണ്. ജോണ്‍ എബ്രഹാം മോഡലായ ഒരു ഉല്‍പന്നത്തിന്റെ പ്രചാരണ ചടങ്ങിലായിരുന്നു സംഭവം. കോടികള്‍ പ്രതിഫലം മേടിച്ച് സിനിമാ താരങ്ങള്‍ പല അനാവശ്യ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ജോണിന്റെ അഭിപ്രായമെന്തെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതാണ് സംഭവത്തിന് വഴിവെച്ചത്. ജീവിതത്തില്‍ താന്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മാത്രമാണ്  അഭിനയിക്കുന്നത്. സിഗരറ്റ്, മദ്യം പോലെയുള്ള പരസ്യങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നുമാണ് ജോണ്‍ വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടിരുന്ന ജോണ്‍ പെട്ടന്നു ദേഷ്യപ്പെടുകയായിരുന്നു. ആ ദേഷ്യത്തിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ട്. പരസ്യത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ജോണ്‍ പറയുന്നത് ശ്രദ്ധിക്കാതെ വേറൊരു മാധ്യമപ്രവര്‍ത്തകന്‍ വര്‍ത്തമാനം പറഞ്ഞിരുന്നതാണ് ജോണിനെ ചൊടിപ്പിച്ചത്. ഇതു കണ്ട ജോണിന് നിയന്ത്രണം നഷ്ടപ്പെട്ടു. പ്രസ്മീറ്റ് ഇടക്കുവെച്ച് നിര്‍ത്തി ജോണ്‍ റിപ്പോര്‍ട്ടറോട് ഇടക്ക് കയറി സംസാരിച്ചു. സാര്‍, താങ്കള്‍ സംസാരിക്കൂ, സംസാരിച്ചുകൊണ്ടിരിക്കൂ. മാധ്യമ പ്രവര്‍ത്തകനോട്  ദേഷ്യത്തോടെ ജോണ്‍ എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button