മലയാള സിനിമാ പ്രേമികള്‍ക്ക് വളരെ പ്രിയങ്കരനായ നടനാണ് മനോജ്.കെ ജയന്. കാലം മാറിയ സിനിമാ സഞ്ചാരത്തിനൊപ്പവും മനോജ് .കെ ജയന് എന്ന നടന്റെ നിറ സാന്നിദ്ധ്യം മലയാള സിനിമ അറിയുന്നുണ്ട്. മുന്‍കാല സിനിമകളെക്കുറിച്ചും ഇന്നത്തെ സിനിമകളെക്കുറിച്ചും രസകരമായ വിധം ഒരു ഉപമ നടത്തുകയാണ് മനോജ്.
പത്മരാജന്റെയും ഭരതന്റെയും ഹരിഹരന്റെയും സിനിമകളൊക്കെ എല്ലാ വിഭവങ്ങളുമടങ്ങിയ സദ്യയായിരുന്നു എങ്കില്‍ ഇന്നത്തെ സിനിമകള്‍ ജങ്ക് ഫുഡ് പോലെയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അതാണ് ഇഷ്ടം. ഇന്നത്തെ സിനിമകളെ പൂര്‍ണമായും എതിര്‍ക്കുന്നു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. നേരത്തിലും, തട്ടത്തിന് മറയത്തിലുമൊക്കെ അഭിനയിച്ചത് വളരെയധികം ആസ്വദിച്ചു തന്നെയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി താന്‍ അവസരം തേടി പോയിട്ടില്ലന്നും അത് വലിയ ഒരു പോര്യ്മയായി തിരിച്ചു അറിയുന്നതായും മനോജ്.കെ ജയന് പറയുന്നു.
Post Your Comments