General

ലോകത്തിലെ അവസാനത്തെ വിസിആര്‍ ഇന്ന് പുറത്തിറങ്ങും

ഒരുകാലത്ത് ഏവരുടെയും പ്രിയങ്കരമായ ഒന്നായിരുന്നു വിസിആര്‍{ വീഡിയോ കാസറ്റ് റെക്കോര്‍ഡര്‍) . പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തിലും വിസിആര്‍ എന്നും സുന്ദര ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. സിനിമകള്‍ കാണാനും മറ്റും വിസിആറിനെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം കടന്നു നീങ്ങുമ്പോഴും അതിന്‍റെ ഓര്‍മകളില്‍ നിന്ന് ആര്‍ക്കും പുറത്തു കടക്കാനായിട്ടില്ല. പുത്തന്‍ സാങ്കേതിക രീതി മിന്നി തെളിയുമ്പോഴും വിസിആറിന്‍റെ പ്രഭ ജനമനസ്സുകളില്‍ കാലങ്ങളോളം തങ്ങി നില്‍ക്കും. ജപ്പാനിലെ ഫ്യുണായി ഇലക്ട്രിക് കമ്പനിയില്‍ നിന്നും ലോകത്തിലെ അവസാനത്തെ വിസിആര്‍ ഇന്ന് പുറത്തു വരുന്നതോടെ ഒരുനാള്‍ കാഴ്ചകരെ വിസ്മയിപ്പിച്ചിരുന്ന സാങ്കേതിക വിദ്യ തിരശ്ശിലയിലേക്ക് മറയുകയാണ്. വിസിആര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ വസ്തുക്കളുടെ ലഭ്യതക്കുറവും ആവശ്യക്കാരുടെ താല്‍പര്യക്കുറവുമാണ് നിലവിലുള്ള ഒരേയൊരു വിസിആര്‍ നിര്‍മ്മാണ കമ്പനിയായ ഫ്യുണായിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. സിഡി. ഡിവിഡി എന്നിവയുടെ രംഗ പ്രവേശത്തോടെ വിസിആറും വീഡിയോ കാസറ്റുകളും ഒരു കാലഘട്ടത്തിന്‍റെ നല്ല ഓര്‍മകളായി അവശേഷിക്കുകായിരുന്നു.

shortlink

Post Your Comments


Back to top button