Interviews

‘മോഹന്‍ലാലുമൊത്തുള്ള അഭിനയത്തെക്കുറിച്ച് നടി ഗൗതമി പറയുന്നു’

മലയാള സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടിയായിരുന്നു ഗൗതമി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘പാപനാശം’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ ‘മനമാന്ത’ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിക്കുകയാണ് ഗൗതമി. തെലുങ്കിലെ മനമാന്ത മലയാളത്തില്‍ വിസ്മയം എന്ന പേരിലും തമിഴില്‍ നമദു എന്ന പേരിലും എത്തുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഇരുവര്‍, ഹിസ് ഹൈനീസ് അബ്ദുള്ള എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഗൗതമിയുടെ വാക്കുകള്‍.

ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു. തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചത്. പിന്നീട് മലയാളത്തില്‍ ഹിസ് ഹൈനീസ് അബ്ദുള്ള,ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാനും ലാലും ഒന്നിച്ച് രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ഒരു അനുഭവം ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുണ്ട്. ഒന്നിച്ചഭിനയിച്ച രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടിയത് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു . ഞാനും ലാലും ഒന്നിച്ചപ്പോഴുള്ള ആ മാജിക്ക് വിസ്മയം എന്ന ചിത്രത്തിലും ഉണ്ടാവും എന്നാണ് ഗൗതമിയുടെ വിശ്വാസം.

shortlink

Related Articles

Post Your Comments


Back to top button