NEWS

‘അമലാ പോള്‍ – എ എല്‍ വിജയ്‌ വിവാഹ മോചനം’ അമലയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അമലാ പോള്‍ – എ എല്‍ വിജയ്‌ വിവാഹ മോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ . അമലയും വിജയ്‌യും ഇതിനെ കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അമലാ പോളിന്റെ അനുസരക്കേടാണ് ദാമ്പത്യതകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണവുമായി വിജയ്‌യുടെ അച്ഛന്‍ എ എല്‍ അഴകപ്പന്‍ രംഗത്തു വന്നതോടെയാണ് വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടത്. . തുടര്‍ച്ചയായി സിനിമ ചെയ്യരുതെന്നും കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടത് അമല അംഗീകരിച്ചില്ലെന്നും വിജയ്‌യെ ചെവിക്കൊള്ളാതെ കൂടുതല്‍ സിനിമ ചെയ്തതാണ് ഇരുവരെയും അകല്‍ച്ചയിലാക്കിയതെന്നും അളഗപ്പന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അമലയുടെ സുഹൃത്തിന്‍റെ വിശദീകരണം

അമല സിനിമയില്‍ തുടരുന്നത് വിജയ്‌യും അമലയും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് അമല അഭിനയിക്കുന്നത് അംഗീകരിക്കാനാകുമായിരുന്നില്ല. വിവാഹത്തിന് മുമ്പ് ഏറ്റെടുത്ത മൂന്ന് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാം എന്ന ധാരണയിലാണ് അമല വിവാഹശേഷം അഭിനയിച്ചത്. വിജയുടെ പൂര്‍ണപിന്തുണയും പ്രോത്സാഹനവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. അമലാ പോള്‍ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ ഉള്‍പ്പെടെ വിജയ്‌യുടെ സാന്നിധ്യമുണ്ടായിരുന്നു. അഭിനയം തുടരുന്നതിനിടെ വിജയ്‌യുടെ വീട്ടുകാര്‍ അമലയെ കടുത്ത മാനസിക പീഢനത്തിന് ഇരയാക്കിയിരുന്നു. സ്ത്രീ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ഒരു തരത്തിലുള്ള പരിഗണനയും കുടുംബത്തില്‍ നിന്ന് ലഭിച്ചില്ല. ഇക്കാര്യം വിജയ്ക്കും അറിയാമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button