NEWS

‘കലാഭവന്‍ മണിയുടെ മരണം’ ആറു സുഹൃത്തുക്കള്‍ക്കു നുണപരിശോധന

കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കള്‍ക്കു നുണപരിശോധന നടത്താന്‍ തീരുമാനിച്ചതായി പൊലീസ്. മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരം. മണിയുടെ മരണകാരണം എന്താണെന്ന് ഇതുവരെയും തെളിഞ്ഞിട്ടില്ല . ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
290 ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു. ഇതില്‍ നിന്നൊന്നും മരണകാരണം കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ, കൊലപാതകം, രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചില്ല. മണിയുടെ ശരീരത്തില്‍ കണ്ടത്തെിയ മെഥനോളിന്റെ അംശം മരണ കാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടത്തൊനാകൂ എന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്.
കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 10ന് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായും തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് മനുഷ്യകാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചത്. സിറ്റിങില്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ചാലക്കുടി ഡിവൈ.എസ്.പിയും ഹാജരായി.

shortlink

Post Your Comments


Back to top button