സീരിയലുകളെ കളിയാക്കിക്കൊണ്ട് വീഡിയോ പുറത്തിറക്കിയ നടി ഗായത്രി സുരേഷിനെതിരെ സീരിയല്‍ താരം ഗായത്രി അരുണ്‍ രംഗത്ത് വന്നിരിക്കുകയാണ്. സീരിയലുകളില്‍ നല്ള സന്ദേശമില്ലെന്ന് പറഞ്ഞാണ് നടി ഗായത്രി സുരേഷ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനുള്ള മറുപടിയുമായിട്ടാണ് ഗായത്രിയുടെ വരവ്. ഒരേ പ്രൊഫഷനില്‍ നിന്നുകൊണ്ട് അതേ രംഗത്തുള്ള മറ്റുള്ളവരെ കളിയാക്കുന്നത് ന്യൂജനറേഷന് കോമാളിത്തരമാണെന്നും സിനിമയില്‍ എന്ന പോലെ തന്നെ സീരിയലിലും വളരെ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട് തന്നെയാണ് അഭിനയിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു.
എത്ര സിനിമകളാണ് ഇവിടെ നല്ല നല്ള സന്ദേശത്തോടെ എത്തുന്നത് ഗായത്രി അരുണ്‍ ചോദിക്കുന്നു. സിനിമകളില്‍ എന്ന പോലെ തന്നെ, ചില സീരിയലുകളിലും നല്ള സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. സീരിയല്‍ ഇഷ്ടമില്ളാത്തവര് ദയവ് ചെയ്ത് അത് ഉപേക്ഷിച്ചേക്കൂ. ഇത് ഞങ്ങളുടെ തൊഴിലാണ് എന്നും ഗായത്രി പറയുന്നു.
Post Your Comments