കൃഷ്ണമൃഗത്തെ വേട്ടയാടിയത് സല്മാന് തന്നെയാണ് എന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒളിവില്‍ പോയ സല്‍മാന്‍ഖാന്റെ ഡ്രൈവര്‍ ഹരീഷ് ദുലാനി. താന്‍ ഒളിവില്‍ പോയത് ജീവഭയത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണമൃഗത്തെയും, ചിങ്കാര മാനിനെയും വേട്ടയാടിയ കേസില്‍ കഴിഞ്ഞ ദിവസം സല്മാന് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഇതിനിടയാണ് ഉറച്ച പ്രസ്താവനയുമായി ജീപ്പ് ഡ്രൈവറുടെ രംഗ പ്രവേശം.
ഹരീഷ് ദുലാനിയുടെ വാക്കുകള്‍
“18 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞ മൊഴിയില്‍ ഇന്നും ഉറച്ച് നില്ക്കുന്നു. സല്മാന് ഖാന് കാറില്‍ നിന്നിറങ്ങി മാനിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
എന്റെ അച്ഛന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നു തുടങ്ങി. ഇതോടെ ഭയന്നാണ് ഞാന്‍ ജോഥ്പൂരിന് അടുത്തുള്ള സ്ഥലത്തേക്ക് താമസം മാറ്റിയത്. പൊലീസ് സംരക്ഷണം നല്കിയിരുന്നെങ്കില് ഉറപ്പായും എനിക്ക് മൊഴി നല്കാന് കഴിഞ്ഞേനെ. അതായിരുന്നു ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. സഹായിക്കുമെങ്കില്‍ കോടതിക്ക് മുന്നില്‍ എല്ലാം തുറന്ന് പറയാന്‍ ഞാന്‍ തയ്യാറാണ്”.
Post Your Comments