പി. ജയചന്ദ്രന്‍ എന്ന ഭാവഗായകന്‍റെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് കളിത്തോഴന്‍ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍ മുങ്ങി തോര്‍ത്തീ മധുമാസ ചന്ദ്രിക വന്നു’. ആ പാട്ടിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ പി.ജയചന്ദ്രന്‍ എന്ന ഭാവഗായകനെ ഒന്ന് വട്ടം ചുറ്റിച്ച കഥ.
“മഞ്ഞലയില്‍ എന്ന പാട്ട് യേശുദാസിനുള്ളതാണ് നിനക്ക് ഉള്ളത് താരുണ്യം തന്നുടെ എന്ന ഗാനമാണ്. നീ അത് മാത്രം പാടിയാല്‍ മതി.” ദേവരാജന്‍ മാസ്റ്റര്‍ ഭാവ ഗായകനോട് പറഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ക്ക് മുന്നില്‍
പി. ജയചന്ദ്രന്‍ മഞ്ഞലയില്‍ പാടി നോക്കിയെങ്കിലും അദ്ദേഹം വീണ്ടും പറഞ്ഞു. “ഇത് പാടാന്‍ ഇപ്പോള്‍ ദാസ് വരും. നീ ‘താരുണ്യം തന്നുടെ’ എന്ന ഗാനം മാത്രം പാടിയാല്‍ മതി”. മഞ്ഞലയില്‍ പാടാന്‍ വല്ലാതെ കൊതിച്ച ജയചന്ദ്രന്‍ സിനിമയുടെ സംവിധായകനായ കൃഷ്ണന്‍ നായരുടെ അടുക്കലേക്ക് ചെന്ന് പാട്ട് എങ്ങനെയുണ്ട് എന്ന് ചോദിച്ചു “നന്നായിട്ടുണ്ടല്ലോ രണ്ടു പാട്ടും നന്നായിട്ടുണ്ട് രണ്ടും നിങ്ങള്‍ തന്നെയാണ് പാടുന്നത്” കൃഷ്ണന്‍ നായര്‍ പറഞ്ഞു.
അല്ല സാര്‍ “ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു മഞ്ഞലയില്‍ ദസേട്ടനുള്ളതാണെന്ന് ഭാവ ഗായകന്‍ എളിമയോടെ പറഞ്ഞു”.
“ഏയ് മാസ്റ്റര്‍ വെറുതെ പറഞ്ഞതാ രണ്ടു ഗാനവും നിങ്ങള്‍ക്ക് തന്നെ”. അത് കേട്ടതും ഭാവ ഗായകന്‍ മുകളിലേക്ക് നോക്കി ദൈവത്തെ വിളിച്ചു.
ഭാവ ഗായകന്റെ സ്വര സാന്നിദ്ധ്യം ഇന്നും നമുക്ക് വല്ലാത്തൊരു അനുഭവം നല്‍കുന്നു അതില്‍ ‘മഞ്ഞലയില്‍ മുങ്ങി തോര്‍ത്തീ മധുമാസ ചന്ദ്രിക വന്നു’ എന്ന ഗാനം അതിലും വല്ലാത്തൊരു അനുഭൂതി സമ്മാനിക്കുന്നു.
Post Your Comments