അമലാപോളും സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദേശീയ മാധ്യമങ്ങളാണ്. എന്നാല്‍ സംഭവം സത്യമാണോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുകയാണ് അമലയുടെ സമീപനത്തില്‍ നിന്ന്. ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരന്നിട്ടു ദിവസങ്ങള്‍ മാത്രമേയാകുന്നുള്ളൂ. അമല ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നല്‍കാത്ത നിലയ്ക്ക് ഈ വാര്‍ത്തയില്‍ സത്യമുണ്ട് എന്ന് തന്നെയാണ് വ്യക്തമാകുന്നത്. തനിക്കെതിരെയുള്ള വാര്‍ത്തകളില്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന താരം ഈ കാര്യത്തില്‍ പ്രതികരിക്കാതെ നിശബ്ദയായി ഇരിക്കുകയാണ്. ഈ സംഭവം യാഥാര്‍ത്ഥ്യമായത് കൊണ്ടാകാം അമല വിവാഹമോചന വാര്‍ത്തയോട് ഇതുവരെയും പ്രതികരിക്കാതിരിക്കുന്നത്.
Post Your Comments