General

‘ദുല്‍ഖറിന് പുരസ്‌കാരം സുല്‍ഫത്ത് നല്‍കി ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി’

 

മമ്മൂട്ടിയ്‌ക്കൊപ്പം അവാര്‍ഡ് നിശകളിലൊക്കെ പതിവായി സുല്‍ഫത്തിനെ കാണാറുണ്ടെങ്കിലും പൊതുവെ വേദികളില്‍ കയറുകയോ സംസാരിക്കുകയോ ചെയ്യാറില്ല. യൂറോപിലെ ആദ്യമലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച പുരസ്‌കാര നിശയില്‍ ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം സമ്മാനിച്ചത് സുല്‍ഫത്തായിരുന്നു.

മെയ് 28 ന് മാഞ്ചസ്റ്ററില്‍ വച്ചായിരുന്നു ആനന്ദ് ടിവി ഫിലിം അവാര്‍ഡ് നടന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ എന്നിവരും ഉണ്ടായിരുന്നു. ചടങ്ങിനിടയില്‍ അവതാരിക ജ്യുവല്‍ മേരി ഒരു സ്‌പെഷ്യല്‍ പുരസ്‌കാരം സമ്മാനിക്കുന്നതിനായി സുല്‍ഫത്ത് മാം വേദിയിലേക്ക് വരണം എന്ന് അഭ്യര്‍ത്ഥിച്ചു. കേട്ട ഉടനെ സുല്‍ഫത്ത് ‘നോ’ പറഞ്ഞു. ജ്യുവല്‍ സുല്‍ഫത്തിനെ വിളിച്ചതും മമ്മൂട്ടിയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നുണ്ടായിരുന്നു. അത് വരെ വേദിയില്‍ സന്തോഷത്തോടെ ഇരുന്ന മമ്മൂട്ടിയുടെ മുഖമാകെ മാറി. സുല്‍ഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നത് ദൃശ്യത്തില്‍ വ്യക്തമായിരുന്നു . ഒടുവില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ സുല്‍ഫത്തിനെ നിര്‍ബന്ധിച്ചു. ദുല്‍ഖറും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു.

shortlink

Post Your Comments


Back to top button