GeneralNEWS

സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

ജോധ്പൂര്‍ മാന്‍വേട്ട കേസുകളില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1998 ല്‍ സംരക്ഷണമൃഗമായ കൃഷ്ണമൃഗത്തേയും ചിങ്കാര മാനിനേയും വേട്ടയാടിയെന്ന രണ്ട് കേസുകളിലാണ് സല്‍മാനെ കോടതി കുറ്റവിമുക്തനാക്കിയത്.

കേസില്‍ രാജസ്ഥാനിലെ വിചാരണ കോടതി സല്‍മാനെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നടന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.

രണ്ട് സംഭവങ്ങളിലായി ഒരു കൃഷ്ണമൃഗത്തേയും, ഒരു ചിങ്കാര മാനിനേയും വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഉള്‍പ്പടെ എട്ടുപേര്‍ പ്രതികളായിരുന്നു. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിയ ഖാനും സംഘവും 1998 സെപ്റ്റംബര്‍ 26 ന് ജോധ്പൂരിന് സമീപം ഭാവാദില്‍ വച്ചാണ് ഒരു മൃഗത്തെ കൊലപ്പെടുത്തിയത്. മറ്റൊരു മൃഗത്തെ സെപ്റ്റംബര്‍ 28 ന് ഘോഡ ഫാമില്‍ വച്ചും കൊലപ്പെടുത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button