മണിരത്നത്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ അഗ്നി നച്ചത്തിരത്തിന്റെ ഹിന്ദി റീമേക്കില്‍ ധനുഷ് നായകനാകുന്നു. ബോളിവുഡിലെ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നേരത്തെ വിക്കി കൗശലിനെയാണ് ചിത്രത്തിലേക്ക് നായകനാകാന്‍ ക്ഷണിച്ചത്. . എന്നാല്‍ താരം മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ഇതില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത് . തുടര്‍ന്നാണ് ചിത്രത്തിലേക്ക് ധനുഷിനെ പരിഗണിച്ചത്. ധനുഷിന് വേണ്ടി തിരക്കഥയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് അഗ്നി നച്ചത്തിരത്തിന്റെ പുതിയ അവതരണം. 1988 ല്‍ പ്രഭുവിനെയും കാര്‍ത്തികിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് മണിരത്നം അഗ്നി നച്ചത്തിരം ഒരുക്കിയത്. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ ധനുഷ് അവതരിപ്പിക്കും. പ്രഭു അവതരിപ്പിച്ച വേഷം ഹര്‍ഷവര്‍ദ്ധനനാണ് ഹിന്ദിയില്‍ കൈകാര്യം ചെയ്യുന്നത്.
Post Your Comments