അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ മുകേഷിന്റെ 93-ആം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിലൊരുക്കി. പക്ഷെ, ക്ലിക്ക് ചെയ്താല്‍ സംഗതി മാറും പാട്ടുകാരന്‍ മുകേഷിനെയല്ല പകരം മലയാള നടനും എം.എല്‍.എയുമായ മുകേഷിലേക്കാണ്.
കേരളത്തില്‍നിന്ന് ബ്രൗസ് ചെയ്യുന്നവര്‍ക്കാണ് ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു . നമ്മുടെ മുകേഷിനെയാണോ ഗൂഗിള്‍ ആദരിച്ചതെന്ന് തോന്നുംവിധം തെറ്റിദ്ധാരണയുണ്ടാക്കുന്ന പേജാണ് ലഭിക്കുന്നത്. ഡൂഡിലിന്റെ പ്രവര്‍ത്തനം അനുസരിച്ച് ക്ലിക്ക് ചെയ്യുമ്പോള്‍ അതുമായി ബന്ധിക്കപ്പെട്ട കീവേഡിന്റെ സെര്‍ച്ച് ഫലമാണ് ലഭിക്കുക. mukesh എന്ന വാക്കാണ് ഇത്തവണ ഡൂഡില്‍ ഗൂഗിളില്‍ തെരയുന്നത്.
ഗൂഗിളിന്റെ സെര്‍ച്ച് അല്‍ഗോരിതം കീവേഡുകള്‍ക്ക് പ്രാദേശിക മുന്‍ഗണന കൊടുക്കുന്നുണ്ട് അതിനാല്‍ തന്നെ കേരളത്തില്‍നിന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗായകന്‍ മുകേഷിന് പകരം നടന്‍ മുകേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ക്കാണ് ലിസ്റ്റ് ചെയ്യ്‌മ്പോള്‍ പ്രാധാന്യം കിട്ടുക ഇതാണ് ഡൂഡിലിന് വിനയായി മാറിയത് . 1976 അന്തരിച്ച ഗായകനേക്കാള്‍ നിലവില്‍ രാഷ്ട്രീയ, സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയെന്നനിലയില്‍ അടുത്തിടെയായി ഈ കീവേഡ് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവുക മുകേഷിന് വേണ്ടിയായിരിക്കുകയും. അപ്പോള്‍ കീവേഡിന്റെ ജനപ്രിയതകൊണ്ടും ഗൂഗിള്‍ തെറ്റായ ഫലം നല്‍കാനും സാധ്യതയുണ്ട്.
Post Your Comments