General

തീവ്രവാദ ഭീകരര്‍ കാരണം പേര് മാറ്റേണ്ടി വന്ന ഇംഗ്ലീഷ് നടന്‍

ഐ.എസ് ഭീകരരുടെ കടന്നാക്രമണം മുഖേനേ എയര്‍പോര്‍ട്ടുകളില്‍ ചെക്കിംഗ് കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മൈക്കല്‍ കെയിന്‍ എന്ന ഇംഗ്ലീഷ് നടന്‍ തന്‍റെ യഥര്‍ത്ഥ നാമമായ ‘മോറിസ് ജോസഫ്‌ മൈക്കല്‍ വൈറ്റ്’ എന്ന പേര് ഉപേക്ഷിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷ പരിശോധനക്കിടയില്‍ ഇത്തരമൊരു കാര്യം ആശയക്കുഴപ്പമുണ്ടാക്കിയതിന്‍റെ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്. സുരക്ഷ ഉദ്യോഗസ്ഥന്‍ മൈക്കല്‍ കെയിന്‍ എന്ന താരത്തെ തിരിച്ചു അറിയുകയും അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ടില്‍ മറ്റൊരു പേര് കാണുകയും ചെയ്തതോടെ താരം വെട്ടിലായി. ഇനി അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി അദ്ദേഹം പാസ്പോര്‍ട്ടിലും തന്‍റെ നാമം മൈക്കല്‍ കെയിന്‍ എന്നാക്കി മാറ്റി.

shortlink

Related Articles

Post Your Comments


Back to top button