അഞ്ചു വര്‍ഷം കൊണ്ട് 1000 സിനിമകളും ഹ്രസ്വ ചിത്രങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്‍ തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ അധികൃതര്‍ തലസ്ഥാനത്ത് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. 600 കോടി രൂപയുടെ പദ്ധതിയാണിത്. പഴയ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ ഭാവിയിലേക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ഡിജിറ്റലൈസേഷന്‍റെ ലക്ഷ്യം. ഇതിനായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ സഹായം തേടും. പൊതു ജനങ്ങള്‍ക്കും സിനിമ സംബന്ധിയായ വിവരങ്ങള്‍ നല്‍കാമെന്നു നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ മേധാവി പ്രകാശ് മാക്ടം അറിയിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, വി.കെ. ജോസഫ് തുടങ്ങിയവര്‍ ഇതിന്‍റെ കൂടി കാഴ്ചയില്‍ പങ്കെടുത്തു.
Post Your Comments