കബാലി എന്ന സ്റ്റയില് മന്നന് ചിത്രം നാളെ ഇറങ്ങാനിരിക്കെ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കബാലിയില്‍ സ്റ്റൈല്‍ മന്നന് രജനികാന്തിനെ ആദ്യമായി അവതരിപ്പിക്കുന്ന രംഗം പുറത്തായി എന്നതാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസില്‍ കബാലി കണ്ടവരില്‍ ഒരാളാണ് രജനികാന്തിന്റെ ഇന്ട്രോഡക്ഷന് സീന്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതെന്നാണ് വിവരം. ഈ വീഡിയോ ഇപ്പോള്‍ വാട്ട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മലേഷ്യയിലെ ഒരു ജയിലിലെ ദൃശ്യങ്ങളാണ് സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം കബാലി രജനികാന്ത് കണ്ടത് യു.എസിലാണ്.
Post Your Comments