NEWS

പുതുമുഖ താരം ചോദിക്കുന്നു ‘ലിപ് ലോക്ക് സീനുകള്‍ക്കെതിരെ പുരികം ചുളിക്കുന്നത് എന്തിന്?’

ലിപ് ലോക്ക് സീനുകള്‍ക്കെതിരെ പുരികം ചുളിക്കുന്നത് എന്തിന്?
ഈ ചോദ്യം ഒരു പുതുമുഖ നടന്‍റെയാണ്. പ്രമുഖ നടന്‍ നാസറിന്‍റെ മകനും നടനുമായ ലുത്ഫുദ്ധീനാണ് ലിപ് ലോക്ക് സീനുകളെ കുറിച്ചു പരാമര്‍ശിച്ചത്. സിംഗപ്പൂരിയന്‍ നടി നരേല്ലോ ഗേങ്ങുമായുള്ള ചുംബന ചിത്രീകരണത്തിന് ശേഷമാണ് താരം ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. വിവാദമായ ഇദ്ദേഹത്തിന്‍റെ ലിപ് ലോക്ക് ചുംബനം സിനിമ പ്രസിദ്ധീകരണങ്ങള്‍ പുറത്ത് വിട്ടുണ്ട്. ചുംബന രംഗം തിരക്കഥയില്‍ ഉള്ളതാണ് അത് കൊണ്ട് തന്നെ ചുംബന രംഗം തനിക്ക് പ്രശ്നമാകുന്നില്ല.എന്‍റെ മാതാ പിതാക്കള്‍ക്കും ഇത്തരമൊരു രംഗം ചിത്രീകരിച്ചതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല  താരം പറയുന്നു. കടുത്ത അക്രമ രംഗങ്ങളും കൊലപാതക രംഗങ്ങളും കാണിക്കുമ്പോള്‍ ഉണ്ടാകാത്ത എതിര്‍പ്പ് ലിപ് ലോക്ക് ചിത്രീകരിക്കുമ്പോള്‍ എന്തിനുണ്ടാകണം എന്നും താരം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button