GeneralNEWS

തന്റെ വിവാഹ മോചനത്തേക്കുറിച്ച് വെളിപ്പെടുത്തലുമായി നടി രചന നാരായണന്‍കുട്ടി

തിരുവനന്തപുരം :ഭര്‍ത്താവ് അരുണും താനുമായുള്ള വിവാഹ മോചനത്തെത്തുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ആലപ്പുഴ സ്വദേശി അരുണും രചനയുടെയും വിവാഹം 2011 ജനുവരി 9 ന് ആയിരുന്നു. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച്‌ 2012 മാര്‍ച്ച്‌ 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു. ആലോചിച്ച്‌ ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനസിലായതെന്നും രചന കൂട്ടിച്ചേർത്തു . 2012ലാണ് ഇരുവരും നിയമപരമായി വേര്‍പിരിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button