അശ്ലീല സിനിമകളെ പ്രത്യേകിച്ചും ട്രിപ്പിള്‍ എക്‌സ് വിഭാഗത്തില്‍ പെടുന്നവയെ ‘ബ്ലൂ ഫിലിം’ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം എന്തുകൊണ്ടാണ് അത്തരം സിനിമകളെ ബ്ലൂ ഫിലിം എന്ന് വിളിയ്ക്കുന്നതെന്ന്? ചുരുക്കം പേര്‍ക്കേ അത് അറിയുന്നുണ്ടാവൂ. സ്ഥിരം ബ്ലൂഫിലം കാണുന്നവര്‍ പോലും എങ്ങനെ ആ പേര് വന്നു എന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല.
ബ്ലൂഫിലിമുകള്‍ക്ക് ഒരുചരിത്രമുണ്ട്.
പണ്ട് അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നത്രെ. കളര്‍ പടം പിടിയ്ക്കാനൊന്നും വകുപ്പുണ്ടായിരുന്നില്ല. അപ്പോള്‍ നീലനിറം ചേര്‍ത്താണ് ഇത്തരം സിനിമകള്‍ ചിത്രീകരിച്ചിരുന്നതെന്നാണ് ഒരു കഥ.
നീല നിറം എന്നാല്‍ ലൈംഗിക വികാരങ്ങളെ സൂചിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് ബ്ലൂഫിലിം എന്ന പേര് വന്നതെന്ന് മറ്റൊരു കഥ.
പുരുഷന് ഉദ്ധാരണമുണ്ടാക്കുന്ന എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗമാണെത്രെ ബ്ലൂ ബോള്‍സ് എന്നത്. ഇതില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നതെന്നും കഥയുണ്ട്.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പാതിരി ആയിരുന്നു ആയിരുന്നു സാമുവല്‍ പീറ്റേഴ്‌സ്. ഇദ്ദേഹം ഒരു കടുത്ത സദാചാര വാദിയായിരുന്നത്രെ. ഇദ്ദേഹമാണ് ഇങ്ങനെ ഒരു പേര് കൊണ്ടുവന്നതെന്നും കഥകളുണ്ട്.
മേല്‍ പറഞ്ഞതൊക്കെ പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്. എന്നാല്‍ ബ്ലൂഫിലിമിന് പിന്നില്‍ ശരിയ്ക്കും ഒരു കഥയുണ്ട്. ബ്ലൂ ഫിലിമിന് അങ്ങനെ ഒരു പേര് വന്നത് ബ്രിട്ടനില്‍ നിന്നാണത്രെ! അശ്ലീലം, മോശമായത്, സദാചാരത്തിന് നിരക്കാത്തത് തുടങ്ങിയവയെ കുറച്ച് മയപ്പെടുത്തി പറയാനാണത്രെ പണ്ട് കാലത്ത് ബ്രിട്ടനില്‍ ‘ബ്ലൂ’ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.
അശ്ലീല സിനിമകളെ ലോകത്ത് എല്ലായിടത്തും ബ്ലൂഫിലിം എന്ന് വിളിയ്ക്കാറില്ലെന്നാണ് വിക്കി പീഡിയ പറയുന്നത്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണത്രെ ഈ പേര് ഉപയോഗിച്ചിരുന്നത്.
Post Your Comments