സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശന വേളയിലാണ് താരത്തിന്റെ വിവാഹദിന പ്രഖ്യാപനം. എപ്പോള്‍ വിവാഹം ചെയ്യുമെന്ന സാനിയയുടെ ചോദ്യത്തിനുത്തരമായായിരുന്നു സല്‍മാന്റെ മറുപടി.
താങ്കളുടെ വിവാഹം എന്നുണ്ടാകുമെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടെന്നും അത്എ ന്നായിരിക്കുമെന്നുമായിരുന്നു സാനിയയുടെ ചോദ്യം. മിക്കവാറും നവംബര്‍ 18ന് താന്‍ വിവാഹിതനാകും. ഇതായിരുന്നു സല്‍മാന്റെ മറുപടി. നവംബര്‍ 18 നായിരിക്കും താന്‍ വിവാഹിതനാവുക. പക്ഷേ ഏത് വര്‍ഷമാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി.
നവംബര്‍ 18നായിരുന്നു സല്‍മാന്റെ അച്ഛന്‍ സലിംഖാനും അമ്മ സല്‍മയും തമ്മില്‍ വിവാഹിതരായത്. സഹോദരി അര്‍പ്പിത ഖാന്റേയും വിവാഹം രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 18 ന് തന്നെയായിരുന്നു.
Post Your Comments