GeneralNEWS

രജനിക്ക് കബാലി സമ്മാനം ഒരുക്കി ഐസ് ഏജ് ടീം വീഡിയോ കാണാം

ഐസ് ഏജിലെ മാന്നിയും ഡീഗോയും ഒറ്റക്കണ്ണൻ മയിലും ചേർന്ന് തലൈവർ‌ക്കായി ഒരുക്കിയിരിക്കുന്ന പാട്ട് ആരെയും രസിപ്പിക്കും. കബാലിയുടെ ത്രസിപ്പിക്കുന്ന ഈണത്തിനൊപ്പം ഈ സാങ്കൽപിക കഥാപാത്രങ്ങള്‍ ചലിക്കുന്നതു കാണുവാൻ ഏറെ രസം.

സന്തോഷ് നാരായണൻ ഈണമിട്ട പാട്ട് എഴുതി പാടിയത് അരുൺരാജ കാമരാജാണ്. പാട്ടിലെ രസകരമായ ഡയലോഗ് രജനീകാന്തിന്റെ സംഭാവനയാണ്.

കബാലിയിലെ നെരുപ്പ്ഡാ എന്ന പാട്ടിന് തിങ്ക് മ്യൂസിക്കിന്റെ കിടിലൻ റീമിക്സ്. കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനവും ദൃശ്യങ്ങളും ഒപ്പം ഐസ് ഏജ് സിനിമയിലെ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും കൂട്ടിച്ചേർ‍ത്താണ് ഇൗ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

 

 

 

 

shortlink

Post Your Comments


Back to top button