റിതേഷ് ദേശ്മുഖ് നായകനായ ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്ന എ പടം റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ടാമതും ആണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിനൊപ്പമാണ് റിതേഷിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗ്രേറ്റ് ഗ്രാന്റ് മസ്തി പോലൊരു ചിത്രം ഏറ്റെടുക്കുമ്പോള്‍ എനിക്ക് കാര്യമായി ഒന്നും ആലോചിക്കേണ്ടതില്ല.
എന്റെ കുടുംബത്തിന്റെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. എന്തെന്നാല്‍ അത്രയേറെ ശക്തമാണ് എന്റെ കുടുംബം. ഞാന്‍ സിനിമാ നടനാണെന്നും ഇത് സിനിമയാണെന്നും എന്റെ കുടുംബത്തിനറിയാം.
അഭിനയം എന്റെ ജോലിയുടെ ഭാഗമാണ്. കഥാ സന്ദര്‍ഭത്തിന്റെ ഭാഗമായി ഇത്തരം സിനിമകള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ പറയുന്നത് ജെനീലിയയെ കുറിച്ച് മാത്രമല്ല, മൊത്തം കുടുംബത്തെ കുറിച്ചാണ്. ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ ചോയിസാണ്. അവരതിനെ ബഹുമാനിയ്ക്കുന്നു റിതേഷ് പറഞ്ഞു
Post Your Comments