Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സംവിധായകന്‍ വിനയന്‍

മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയില്‍ കൊണ്ടുവരാന്‍ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ന് വിനയന്‍ ചോദിക്കുന്നു….

വിനയന്റെ ഹൃദയഹാരിയായ കുറിപ്പ് വായിക്കാം….

കേരളം ഒത്തിരി സ്നേഹിച്ച അപൂര്‍വ സിദ്ധിയുള്ള ഒരു കലാകാരന്റെ മരണ കാരണം ഇനിയും തെളിയിക്കുകയോ, വ്യക്തമാക്കുകയോ ചെയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നത് ഖേദകരമാണ് … കലാഭവന്‍ മണിയുടെ മരണത്തേപ്പറ്റി സംസ്ഥാന പോലീസിന്റെ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ച അവസരത്തിലാണ് ഹൈദരാബാദ് ലാബിന്റെ റിപ്പോര്‍ട്ടില്‍ മരണകാരണം വിഷമദ്യം മൂലമാണന്ന വിവരം വെളിയില്‍ വരുന്നത്.

അതേ തുടര്‍ന്ന് ത്യശൂര്‍ റൂറല്‍ എസ് പി ആർ. നിശാന്തിനിയുടെ നേത്യത്വത്തില്‍ പുതിയ ഒരന്വേഷണ സംഘത്തേ ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും അവരിതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല എന്നാണറിയുന്നത്. പഴയ അന്വേഷണ സംഘമാകട്ടെ ജിഷ വധക്കേസിന്റെ അന്വേഷണ തിരക്കിനിടയില്‍ ഈ കേസില്‍ കുറച്ച് ഉല്‍സാഹക്കുറവു കാണിച്ചോ എന്ന് മണിയുടെ ബന്ധുക്കളും ആരാധകരും സംശയിക്കുന്നു.

മണിയുമായി അടുപ്പമുണ്ടിയിരുന്ന വ്യക്തി എന്ന നിലയില്‍ ആയിരിക്കാം ദിവസം തോറും ധാരാളം ആളുകള്‍ എന്നേ വിളിച്ചന്വേഷിക്കാറുണ്ട് – എന്തേ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയില്‍ കൊണ്ടുവരാന്‍ പോലീസ് ഇത്ര ഇത്ര അമാന്തിക്കുന്നതെന്ന് .? എനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത് …? ധാരാളം നല്ലകാര്യങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന് ഇക്കാര്യത്തിലും ശക്തവും സത്യസന്ധവും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാൻ കഴിയുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.

അതിനിയും താമസിച്ചാല്‍ മണിയേ സ്നേഹിക്കുന്നവര്‍ക്കും ബന്ധുക്കൾക്കും ആരാധകര്‍ക്കുമെല്ലാം നിരാശയും അമര്‍ഷവും തോന്നുന്നതോടൊപ്പം.. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നുയര്‍ന്നു വന്ന അത്യപൂര്‍വ്വമായ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോള്‍ കിട്ടാതിരുന്ന അംഗീകാരത്തിന്റെ തുടര്‍ച്ച മരണശേഷവും ആവർത്തിക്കപ്പെടുന്നു എന്ന ദുഃഖകരമായ ചരിത്ര സത്യവും രേഖപ്പെടുത്തേണ്ടി വരും.

shortlink

Related Articles

Post Your Comments


Back to top button